News Exclusive

ബിന്ദുവിനെയും കനകദുര്‍ഗയെയും പോലീസ് കര്‍ണാടകയിലെ ലോഡ്ജില്‍ ഒളിച്ച് താമസിപ്പിച്ചു

കോഴിക്കോട്: ശബരിമല ദര്‍ശനത്തിന് മുമ്പ് കനകദുര്‍ഗയും ബിന്ദുവും താമസിച്ചത് കര്‍ണാടകത്തില്‍ പോലീസ് സംരക്ഷണത്തിലാണെന്ന് വ്യക്തമാകുന്നു. വിരാജ്‌പേട്ടിലെ ലോഡ്ജില്‍ ഡിസംബര്‍ 29 മുതല്‍ ഇവര്‍ താമസിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു. പോലീസും ഒപ്പമുണ്ടായിരുന്നെന്ന് ലോഡ്ജ് അധികൃതരും അറിയിച്ചു. ജനുവരി രണ്ടിന് പമ്പയിലെത്തിയ ശേഷമാണ് പോലീസ് സഹായം തേടിയതെന്ന ബിന്ദുവിന്റെയും കനകദുര്‍ഗയുടെയും വാദങ്ങള്‍ക്ക് ഈ ദൃശ്യങ്ങള്‍ തിരിച്ചടിയാകും. സര്‍ക്കാര്‍ ഇരുവരെയും ശബരിമലയിലെത്തിച്ചതാണ് എന്നതിന് ബലമേകുന്നതുകൂടിയാണ് സിസിടിവി ദൃശ്യങ്ങള്‍.