News Exclusive

നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവളം ചെറുവള്ളി എസ്റ്റേറ്റില്‍ തന്നെ

തിരുവനന്തപുരം: നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവള നിര്‍മ്മാണത്തിന് തര്‍ക്കഭൂമിയായ ചെറുവള്ളി എസ്റ്റേറ്റ് തന്നെ ഉപയോഗിക്കാന്‍ തീരുമാനമായി. തര്‍ക്കഭൂമി ഏറ്റെടുക്കുന്നതിനുള്ള നിയമപരമായ മാര്‍ഗ്ഗങ്ങള്‍ തേടാനും തീരുമാനമായി. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ സെക്ഷന്‍ 77 അനുസരിച്ച് കോടതിയില്‍ നഷ്ടപരിഹാരത്തുക കെട്ടിവച്ചാണ് ഭൂമി ഏറ്റെടുക്കുക.