News Exclusive

തൃശൂര്‍ പൂരം- മട്ടന്നൂര്‍ ശങ്കരൻകുട്ടി, ജയരാജ് വാര്യര്‍, മന്ത്രി സുനില്‍ കുമാര്‍, ഇര്‍ഷാദ്

നമുക്ക് അനിവാര്യമായിരുന്ന പലതും ഒന്നുമല്ലാതായ കാലമാണ് ഈ കടന്നു പോകുന്നത്. എല്ലാം മാറ്റിവയ്ക്കാന്‍ നമ്മള്‍ ശീലിച്ചു. അക്കൂട്ടത്തില്‍ ഓരോ മലയാളിയുടെയും ഹൃദയത്തില്‍ അലയടിക്കുന്ന പൂരാഘോഷത്തിനും നമുക്ക് അവധി നല്‍കേണ്ടി വന്നു. ജനസഹസ്രം ആര്‍ത്തിരമ്പിയിരുന്ന പൂരനഗരി ഇന്ന് ശൂന്യമാണ്, പാണ്ടിമേളവും ഇലഞ്ഞിത്തറമേളവും കുടമാറ്റവും വെടിക്കാട്ടും വിസ്മയം തീര്‍ക്കുന്ന മണിക്കൂറുകള്‍ ഇന്ന് നമുക്ക് ഓര്‍ക്കാനേ കഴിയുന്നുള്ളൂ. ഇന്ന് നാം ഉപേക്ഷിക്കുന്നതെല്ലാം നാളെയുടെ നന്മക്ക് വേണ്ടിയാണല്ലോ. ഓര്‍ത്തെടുക്കാം തൃശൂര്‍ പൂരദിനത്തില്‍ പൂരത്തിന്റെ ആഘോഷ നിമിഷങ്ങള്‍. പങ്കെടുക്കുന്നവര്‍- വി എസ് സുനില്‍ കുമാര്‍, ജയരാജ് വാര്യര്‍, മട്ടന്നൂര്‍ ശങ്കരൻകുട്ടി മാരാര്‍, ഇര്‍ഷാദ് അലി എന്നിവര്‍.