News Exclusive

ബഷീര്‍ ഓര്‍മ്മ ദിനം;'കാലമേ എനിക്ക് കുറച്ച് ഓക്‌സിജന്‍ തരൂ' പ്രത്യേക പരിപാടി

വെെക്കം മുഹമ്മദ് ബഷീര്‍ ഓര്‍മ്മയായിട്ട് 26 വര്‍ഷം പിന്നിടുകയാണ് ഇന്ന്. ബേപ്പൂരിലെ വൈലാലില്‍ വീട്ടില്‍ ഇതാദ്യമായി ബഷീര്‍ ഓര്‍മ്മ ദിനത്തില്‍ സ്മരണാഞ്ജലി അര്‍പ്പിക്കാന്‍ സാഹിത്യ തീര്‍ത്ഥാടനമില്ല. കോവിഡ് കാലത്തില്‍ മാംഗോസ്റ്റീന്‍ മരച്ചുവട്ടില്‍ മാസ്‌ക് ധരിച്ചാണ് വീട്ടുകാര്‍ മാത്രം ഒത്തു ചേരുന്നത്. ബഷീറിന്റെ മരണമില്ലാത്ത ഓര്‍മ്മകളുമായി മക്കള്‍ ഷാഹിന ബഷീറും അനിസ് ബഷീറും മാതൃഭൂമി ന്യൂസിനോട് ഒപ്പം ചേരുന്നു. വൈക്കം മുഹമ്മദ് ബഷീറിനെ ഓര്‍മ്മിക്കുന്ന പ്രത്യേക പരിപാടി 'കാലമേ എനിക്ക് കുറച്ച് ഓക്‌സിജന്‍ തരൂ'.

Mathrubhumi News is now available on WhatsApp. Click here to subscribe.