News Exclusive

ചിന്നക്കനാല്‍ തട്ടിപ്പില്‍ ഉദ്യോഗസ്ഥ ബന്ധം പുറത്ത്

കൊച്ചി: ചിന്നക്കനാലില്‍ 30 കോടിയുടെ സര്‍ക്കാര്‍ ഭൂമി മുംബൈ കമ്പനി കൈക്കലാക്കിയ സംഭവത്തില്‍ ഉദ്യോഗസ്ഥ ഭൂമാഫിയ ബന്ധം പുറത്ത്. സര്‍ക്കാര്‍ ഭൂമി കൈമാറുന്നതിന് റവന്യൂ ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നതായും ഇടുക്കി ജില്ലാ കളക്ടര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. അതേസമയം സര്‍ക്കാരിനെതിരായി വിധി വന്ന കേസില്‍ ഹൈക്കോടതിയില്‍ റവന്യൂവകുപ്പിനു വേണ്ടി ഹാജരായത് ജൂനിയര്‍ അഭിഭാഷകനാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. മാതൃഭൂമി ന്യൂസ് അന്വേഷണ പരമ്പര, ഭൂമാഫിയയ്ക്കു വഴങ്ങി സര്‍ക്കാര്‍.