News Exclusive

ശബരിമലയില്‍ സ്ഥിതി അതീവഗുരുതരം, സ്ത്രീകളെ തടഞ്ഞത് തെറ്റെന്ന് സ്‌പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്

കൊച്ചി: യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ശബരിമലയിലെ സ്ഥിതി അതീവഗുരുതരമെന്ന് സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്. ചിത്തിര ആട്ടവിശേഷത്തിന് സ്ത്രീകളെ തടഞ്ഞത് തെറ്റെന്നും, പതിനെട്ടാം പടിയില്‍ കയറിയതില്‍ ആചാരലംഘനം നടന്നെന്നും ജില്ലാ ജഡ്ജികൂടിയായ എം.മനോജ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശവിരുദ്ധശക്തികളും ക്രിമിനലുകളും നിലവിലെ സാഹചര്യം മുതലാക്കിയേക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്.