News Exclusive

പുഴകളിലെ മണല്‍ വിറ്റ് കാശാക്കാന്‍ സര്‍ക്കാരും

മലപ്പുറം: പ്രളയാനന്തരം പുഴകളില്‍ അടിഞ്ഞുകൂടിയ മണല്‍ വിറ്റ് കാശാക്കാന്‍ സര്‍ക്കാരും. അധിക മണല്‍ നിക്ഷേപം വാരിയെടുത്ത് ശേഖരിച്ച് റവന്യൂ വകുപ്പ് വഴി വില്‍പന നടത്താനാണ് തീരുമാനം. അനധികൃത മണലെടുപ്പ് തടയുക കൂടി ഇതിലൂടെ ലക്ഷ്യമിടുന്നുണ്ടെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ അമിത് മീണ പറഞ്ഞു.