News Exclusive

'ഈ കാലവും കടന്നുപോകും'; വരാനിരിക്കുന്ന പൂരത്തിന്റെ ആവേശത്തിലെന്ന് സത്യന്‍ അന്തിക്കാട്

തൃശൂര്‍: മനുഷ്യരാശിയുടെ നന്മയ്ക്കായുള്ള കരുതലില്‍ ലോകം ആഘോഷങ്ങളാകെ മാറ്റിവയ്ക്കുകയാണ്. മലയാളിക്ക് പ്രിയപ്പെട്ട തൃശൂര്‍ പൂരവും ഇന്ന് നമ്മള്‍ മാറ്റിവച്ചു. ഒഴിഞ്ഞ പൂരപ്പറമ്പും നിശബ്ദമായ ഗോപുരവാതിലുകളും നമുക്ക് മുന്നിലുണ്ട്. പോയ പൂരത്തിന്റെ ഓര്‍മ്മകളില്‍ വരാനിരിക്കുന്ന കൂടുതല്‍ സന്തോഷമാര്‍ന്ന തൃശൂര്‍ പൂരത്തെ കാത്തിരിക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്.