News Exclusive

കൊറോണ വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിന് സാദ്ധ്യത: ഡോ. വില്യം ഹാള്‍

തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിനും സാദ്ധ്യതയുണ്ടെന്ന് രാജ്യാന്തര വൈറോളജി വിദഗ്ദ്ധനായ ഡോ. വില്യം ഹാള്‍ അഭിപ്രായപ്പെടുന്നു. ചൈനയില്‍ വീണ്ടും ഒരുപക്ഷേ കൊറോണ പൊട്ടിപ്പുറപ്പെടാന്‍ ഇടയുണ്ട്. കേരളത്തിലെ കാലാവസ്ഥയില്‍ വൈറസ് കൂടുതല്‍ പടരില്ലെങ്കിലും ഇപ്പോള്‍ പുലര്‍ത്തുന്ന ജാഗ്രത തുടരണം. ആളുകള്‍ ഒത്തുകൂടുന്നത് പരമാവധി ഒഴിവാക്കണമെന്നും വില്യം ഹാള്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഗ്ലോബല്‍ വൈറസ് നെറ്റ്‌വര്‍ക്ക് സ്ഥാപകനും തിരുവനന്തപുരം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉപദേശകനുമാണ് ഇദ്ദേഹം.