News Exclusive

ഷംന കേസ്: സംഘം ആസൂത്രണം ചെയ്തത് ഇരകളെ ഉപയോഗിച്ചുള്ള ചെയിന്‍ മോഡല്‍ തട്ടിപ്പ്

കൊച്ചി: ഷംന കേസ് തട്ടിപ്പുസംഘം ആസൂത്രണം ചെയ്തത് ഇരകളെ ഉപയോഗിച്ചുള്ള ചെയിന്‍ മോഡല്‍ തട്ടിപ്പ്. ഹോട്ടലില്‍ നിന്നും രക്ഷപെടണമെങ്കില്‍ കൂടുതല്‍ പെണ്‍കുട്ടികളെ എത്തിക്കണമെന്ന് സംഘം ആവശ്യപ്പെട്ടതായി പെണ്‍കുട്ടികളുടെ വെളിപ്പെടുത്തല്‍. ബെംഗളൂരുവില്‍ നിന്നുള്ള പെണ്‍കുട്ടികളെയും കെണിയിലാക്കി പാലക്കാട് ഹോട്ടലില്‍ എത്തിച്ചിരുന്നെന്ന് തട്ടിപ്പിന് ഇരകളായ യുവതികള്‍ മാതൃഭൂമി ന്യൂസിനോട് വെളിപ്പെടുത്തി.