News Exclusive

ഷംന കാസിം കേസില്‍ തട്ടിപ്പിന് ഇടനിലക്കാരനായത് മേക്കപ്പ് ആര്‍ട്ടിസ്റ്റ്

കൊച്ചി: ഷംന കാസിം കേസില്‍ സ്ത്രീകളടക്കം കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ്. തട്ടിപ്പിന് ഇടനിലനിന്നത് കേസിലെ പ്രധാനപ്രതിയുടെ ബന്ധുവായ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്. ഷംനയ്ക്ക് വിവാഹസംഘത്തെ പരിചയപ്പെടുത്തി കൊടുത്തത് ഇയാളാണ്. കേസില്‍ ഷംനയുടെ മൊഴി പോലീസ് നാളെ രേഖപ്പെടുത്തും.