News Exclusive

ഷംന കേസ്: പെണ്‍കുട്ടികളെ പൂട്ടിയിട്ട വാളയാറിലെ ഹോട്ടല്‍ മാനേജരില്‍ നിന്ന് മൊഴിയെടുത്തു

പാലക്കാട്: തട്ടിപ്പ് സംഘം പെണ്‍കുട്ടികളെ പൂട്ടിയിട്ടത് വാളയാറിലെ ഹോട്ടലില്‍ അന്വേഷണ സംഘം പരിശോധന നടത്തി. ഹോട്ടല്‍ മാനേജരില്‍ നിന്ന് മൊഴിയെടുത്തു. മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമായതിനാല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ടെത്താനായില്ല.