News Exclusive

ഷംന കാസിം കേസ്: തട്ടിപ്പ് സംഘവുമായി ബന്ധമില്ലെന്ന് മോഡല്‍ മീര| മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലുസീവ്

കൊച്ചി: യുവതികളെ പാലക്കാട് എത്തിച്ച സംഭവത്തില്‍ താന്‍ ഇടനിലക്കാരിയല്ലെന്നും തട്ടിപ്പ് സംഘവുമായി തനിക്ക് ബന്ധമില്ലെന്നും മോഡല്‍ മീര മാതൃഭൂമി ന്യൂസിനോട്. കൊച്ചിയിലെ മോഡല്‍ കോര്‍ഡിനേറ്റര്‍ നല്‍കിയ നമ്പര്‍ താന്‍ സുഹൃത്തിന് കൈമാറുകയായിരുന്നു. പാലക്കാട് പ്രശ്‌നം ഉണ്ടെന്ന് സുഹൃത്ത് പറഞ്ഞപ്പോള്‍ തന്നെ തിരികെ വരാന്‍ ആവശ്യപ്പെട്ടിരുന്നെന്നും പോലീസിനെ ഇക്കാര്യം അറിയിച്ചെന്നും മീര മാതൃഭൂമി ന്യൂസിനോട് വെളിപ്പെടുത്തി. മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലുസീവ്.