News Exclusive

കപ്പല്‍ ബോട്ടിലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവം; വിദേശ കപ്പല്‍ ജീവനക്കാര്‍ ദുരിതത്തില

കൊച്ചി: പുറംകടലില്‍ കപ്പല്‍ ബോട്ടിലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച കേസില്‍ കൊച്ചിയില്‍ കഴിയുന്ന വിദേശ കപ്പല്‍ ജീവനക്കാര്‍ ദുരിതത്തില്‍. കേസിന്റെ വിചാരണ നടക്കാത്ത സാഹചര്യത്തില്‍ ഒന്നര വര്‍ഷമായി കൊച്ചിയിലെ ഹോട്ടലില്‍ കഴിയുകയാണ് ക്യാപ്റ്റനടക്കം മൂന്ന് ജീവനക്കാര്‍. തങ്ങളെ ശിക്ഷിക്കുകയോ നാട്ടിലേക്ക് തിരിച്ചയയ്ക്കുകയോ ചെയ്യാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് ജീവനക്കാരുടെ ആവശ്യം. അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ പത്ത് ദിവസമായി നിരാഹാരം കിടക്കുകയാണ് കപ്പലിലെ സെക്കന്റ് ഓഫീസര്‍ ഗലാനോസ്.