News Exclusive

ഓണ്‍ലൈനിലൂടെ മദ്യം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലൂസീവ്

കാസര്‍കോട്: ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയാല്‍ കേരളത്തിലെവിടെയും മദ്യം ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്ത് സമൂഹ മാധ്യമങ്ങളിലൂടെ തട്ടിപ്പ്. ബെവ്‌കോ സെല്‍ഫ് സര്‍വീസ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് മദ്യത്തിന്റെ ഹോം ഡെലിവറി വാഗ്ദാനം ചെയ്യുന്നത്. മുന്‍കൂര്‍ പണമടച്ചാല്‍ അരമണിക്കൂറിനുള്ളില്‍ മദ്യം വീട്ടിലെത്തിക്കുമെന്ന് പറഞ്ഞാണ് തട്ടിപ്പ്. മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലൂസീവ്.