News Exclusive

എട്ട് മേഖലകളില്‍ വാതില്‍ തുറന്ന് കേന്ദ്രം - ആത്മനിര്‍ഭര്‍ പാക്കേജ് , പ്രത്യേക പരിപാടി

കോവിഡിന് ശേഷം രാജ്യം സ്വയംപര്യാപ്തമാവുക എന്നതാണ് ആത്മനിര്‍ഭര്‍ പാക്കേജിലൂടെ കേന്ദ്രം വിഭാവനം ചെയ്യുന്നത്. ഇന്ന് പാക്കേജിന്റെ നാലാംഘട്ടമാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചത്.രാജ്യത്തെ നിക്ഷേപസൗഹൃദമാക്കുകയാണ് ലക്ഷ്യം എന്ന ആമുഖത്തോടെയാണ് ധനമന്ത്രി ഇന്ന് തുടങ്ങിയത്. ആത്മനിര്‍ഭര്‍ എന്ന് പറയുമ്പോള്‍ മറ്റുരാജ്യങ്ങളില്‍ നിന്ന് ഒറ്റപ്പെടുകയല്ലെന്നും ആഗോള വെല്ലുവിളികളെ നേരിടുന്നതിന് ഇന്ത്യയെ കൂടുതല്‍ ശക്തിപ്പെടുത്തുക എന്നതാണ്. ഇന്ന് ഏട്ടു മേഖലകളിലായിരുന്നു പ്രഖ്യാപനങ്ങള്‍. പ്രധാനം കല്‍ക്കരി മേഖല തന്നെയാണ് ധാതുക്കള്‍,പ്രതിരോധ സാമഗ്രികളുടെ നിര്‍മാണം,വ്യോമയാനം ബഹിരാകാശം, ആണവോര്‍ജം,വിമാനത്താവളങ്ങള്‍,കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുതി വിതരണം എന്നീ മേഖലകള്‍ ആണ് അത്. ആത്മനിര്‍ഭര്‍ പാക്കേജ്, പ്രത്യേക പരിപാടി.