News Exclusive

വിവാദ വ്യവസായി സുനില്‍ സ്വാമിക്ക് മാത്രം ശബരിമലയില്‍ വിലക്കില്ല

സന്നിധാനം: സാധാരണ തീര്‍ത്ഥാടകര്‍ നിയന്ത്രണങ്ങള്‍ കാരണം സന്നിധാനത്ത് കഷ്ടപ്പെടുമ്പോള്‍ കൊല്ലത്തെ വിവാദ വ്യവസായി സുനില്‍ സ്വാമിക്ക് ഇതൊന്നും ബാധകമല്ല. വ്യക്തി താല്‍പര്യങ്ങള്‍ക്കു വേണ്ടി ദേവസ്വം ഉദ്യോഗസ്ഥരെ സ്വാധീനിച്ചു എന്നതടക്കമുള്ള ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ട് നിലനില്‍ക്കുമ്പോഴാണ് സുനില്‍ സ്വാമിക്ക് സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് എല്ലാ സൗകര്യങ്ങളും ഒരുക്കുന്നത്. മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലുസീവ്.