News Exclusive

സ്പ്രിംഗ്ലര്‍ കരാര്‍ രേഖ കൃത്രിമമെന്ന് സംശയം; ആരോപണം വന്നശേഷം വിവരസുരക്ഷ കരാര്‍

തിരുവനന്തപുരം: അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ലറുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍രേഖ കൃത്രിമമാണോയെന്ന് സംശയം. വിവാദമായ രേഖ മാതൃഭൂമി ന്യൂസ് പുറത്തുവിട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണവുമായി രംഗത്തെത്തിയ ശേഷമാണ് രേഖ ഉണ്ടാക്കിയത് എന്ന് തെളിയിക്കുന്നതാണ് കരാറിലെ തീയതി പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്. വിവര സുരക്ഷ ഉറപ്പാക്കുന്ന രേഖയില്‍ കൃത്രിമം നടന്നുവെന്നാണ് സംശയം ഉയര്‍ന്നിരിക്കുന്നത്. മാര്‍ച്ച് 25-ന് പ്രാബല്യത്തില്‍ വരികയും ഏപ്രില്‍ രണ്ടിന് ഔദ്യോഗിക രൂപത്തില്‍ വരികയും ചെയ്ത കരാറാണ് ഇത്. ഏപ്രില്‍ രണ്ടിന് വന്നിരിക്കുന്ന ഓര്‍ഡര്‍ ഫോമില്‍ പലകാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ഫോമില്‍ അമേരിക്കന്‍ കമ്പനിയുടെ പ്രതിനിധി ഏപ്രില്‍ രണ്ടെന്ന് ഒപ്പിനോടൊപ്പം തീയതി രേഖപ്പെടുത്തിയിരിക്കുന്നു. ഐടി സെക്രട്ടറി സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഏപ്രില്‍ രണ്ടിന് ഓഡര്‍ ഫോമില്‍ ഒപ്പ് രേഖപ്പെടുത്തിയിട്ടുമുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.