News Exclusive

തന്ത്രി തന്നെ വിളിച്ചു എന്ന് ശ്രീധരന്‍ പിള്ളയുടെ ഹര്‍ജിയില്‍

കൊച്ചി: ശബരിമല തന്ത്രിയുമായുള്ള വിവാദ ഫോണ്‍ സംഭാഷണത്തില്‍ നിലപാട് മാറ്റിയ പി.എസ് ശ്രീധരന്‍ പിള്ളയെ തിരിഞ്ഞു കൊത്തി ഹൈക്കോടതിയില്‍ അദ്ദേഹം നല്‍കിയ ഹര്‍ജി. തന്ത്രി കണ്ഠര് രാജീവര് തന്നെ ഫോണില്‍ വിളിച്ചു എന്ന് തന്നെ ശ്രീധരന്‍ പിള്ള പ്രസംഗത്തില്‍ പറയുന്നുണ്ട്. ഇതില്‍ നിയമ വിരുദ്ധമായി ഒന്നും തന്നെ ഇല്ലെന്ന് സ്ഥാപിക്കാനാണ് കോഴിക്കോട് പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ശ്രീധരന്‍പിള്ള ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയത്.