News Exclusive

ജിഎസ്ടിയിലെ വരുമാന ചോര്‍ച്ച തടയാന്‍ ബജറ്റില്‍ 12-ഇന പദ്ധതികള്‍

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ മുഖ്യവരുമാന സ്രോതസായ ജി.എസ്.ടിയിലെ ചോര്‍ച്ച തടയാനുളള 12 ഇന പരിപാടികളായിരിക്കും പുതിയ ബജറ്റിലെ ശ്രദ്ധാകേന്ദ്രം. നികുതി വകുപ്പിലെ ഉദ്യോഗസ്ഥ വിഭാഗത്തിന്റെ 75 ശതമാനത്തെ പൂര്‍ണമായും ജി.എസ്.ടിയിലേക്ക് കേന്ദ്രീകരിപ്പിക്കാനും ബജറ്റ് നിര്‍ദ്ദേശിക്കും.