News Exclusive

ഈറോഡില്‍ കുടുങ്ങിയ ഗര്‍ഭിണിയെ സൗജന്യമായി നാട്ടിലെത്തിച്ച് കാലിക്കറ്റ് ടൂര്‍സ് ആന്റ് ട്രാവല്‍സ്

കണ്ണൂര്‍: ലോക്ഡൗണിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ ഈറോഡില്‍ കുടുങ്ങിയ കണ്ണൂര്‍ സ്വദേശിനിയായ ഗര്‍ഭിണിയെ നാട്ടിലെത്തിച്ചു. കാലിക്കറ്റ് ടൂര്‍സ് ആന്റ് ട്രാവല്‍സാണ് ഷാഹിദയെയും ഭര്‍ത്താവിനെയും സൗജന്യമായി നാട്ടിലെത്തിച്ചത്. മാതൃഭൂമിന്യൂസ് വാര്‍ത്തയെ തുടര്‍ന്നായിരുന്നു കാലിക്കറ്റ് ടൂര്‍സ് ആന്റ് ട്രാവല്‍സിന്റെ ഇടപെടല്‍.