News Exclusive

ലഹരിക്കായി വീര്യം കൂടിയ മരുന്നുകള്‍ വാങ്ങി വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: സംസ്ഥാന അതിര്‍ത്തിയിലെ വിദ്യാര്‍ത്ഥികള്‍ ലഹരിക്കായി പുതുവഴികള്‍ തേടുന്നു. കളിയിക്കാവിള-കുഴിത്തുറ മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്നും വീര്യം കൂടിയ മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ നല്‍കുന്ന ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു. അതിര്‍ത്തിയില്‍ സൈക്കോട്രോപിക് മരുന്നുകള്‍ യഥേഷ്ടം ലഭിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.