News Exclusive

കേരളത്തിലെ ആരാധകരെ പ്രകീര്‍ത്തിച്ച് സുനില്‍ ഛേത്രി

തിരുവനന്തപുരം: കേരളത്തിലെ ആരാധകര്‍ അവിശ്വസനീയമെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി. കൊല്‍ക്കത്ത ഡെര്‍ബിയിലും നോര്‍ത്ത് ഈസ്റ്റിലുമൊക്കെ കളിച്ചിട്ടുണ്ടെങ്കിലും കേരളത്തിലെ ആരാധകരുടെ ആവേശം ഇതിനെല്ലാം മുകളിലാണെന്ന് ഛേത്രി പറഞ്ഞു. മാതൃഭൂമി ന്യൂസിലെ ക്യാപ്റ്റന്‍സ് ഗോള്‍ എന്ന അഭിമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുനില്‍ ഛേത്രി. സുനില്‍ ഛേത്രിയുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം ഇന്ന് വൈകിട്ട് 5.30ന് മാതൃഭൂമി ന്യൂസില്‍ കാണാം.