News Exclusive

മാതൃഭൂമി ന്യൂസ് ഇംപാക്ട്; ധാന്യം നശിക്കുന്നത് പരിശോധിക്കാന്‍ സപ്ലൈക്കോ സാങ്കേതിക സമിതി

തിരുവനന്തപുരം: സംസ്ഥാനത്തെ സിവില്‍ സപ്ലൈസ് ഗോഡൗണുകളില്‍ നല്ല ധാന്യം കെട്ടികിടന്ന് നശിക്കുന്നത് 15 ദിവസത്തിനകം പരിശോധിക്കാന്‍ സപ്ലൈക്കോ സാങ്കേതിക സമിതി രൂപീകരിച്ചു. മാതൃഭൂമി ന്യൂസ് ന്വേഷണത്തെ തുടര്‍ന്നാണ് ഭക്ഷ്യ വകുപ്പിന്റെ നടപടി. പരിശോധനയില്‍ ക്രമക്കേട് തടയാനായി ശുദ്ധീകരിക്കാനായി മാറ്റുന്ന ധാന്യത്തിന് ബാച്ച് നമ്പര്‍ ശേഖരിക്കും.