News Exclusive

സപ്ലൈക്കോ നെല്ലിന്റെ വില തിരിച്ചടച്ചില്ല: വായ്പ ലഭിക്കാതെ കര്‍ഷകര്‍ കടക്കെണിയില്‍

തിരുവനന്തപുരം: സപ്ലൈക്കോയിലെ സാമ്പത്തിക പ്രതിസന്ധികാരണം നെല്ല് സംഭരണത്തിന്റെ ഭാഗമായ കര്‍ഷകര്‍ കടക്കെണിയിലേക്ക്. ബാങ്കുകള്‍ കടമായി കര്‍ഷനു നല്‍കിയ നെല്ലിന്റെ വില സപ്ലൈക്കോ തിരിച്ചടയ്ക്കാത്തതിനാല്‍ ഭാവിയില്‍ കൃഷിക്കാരന് വായ്പ കിട്ടില്ല. 139 കോടി രൂപ സപ്ലൈക്കോ അടയ്ക്കാനുള്ളതിനാല്‍ നെല്‍കര്‍ഷകന് ബാദ്ധ്യതയാകുമെന്ന് സര്‍ക്കാരിനെ അറിയിച്ചുകൊണ്ടുള്ള കത്തിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു.