News Exclusive

ദുരിതാശ്വാസ കിറ്റിന്റെ പണവും സബ്‌സിഡിയും സര്‍ക്കാര്‍ നല്‍കിയില്ല; സപ്ലൈകോ ഗുരുതര പ്രതിസന്ധിയില്‍

തിരുവനന്തപുരം: പ്രളയകാല ദുരിതാശ്വാസ കിറ്റിന്റെ പണവും സബ്‌സിഡി കുടിശ്ശികയും സര്‍ക്കാര്‍ നല്‍കാത്തതിനാല്‍ സപ്ലൈകോയില്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി. സബ്‌സിഡി ഇനത്തില്‍ സര്‍ക്കാര്‍ നല്‍കാതിരിക്കുന്നത് 1387 കോടി രൂപയാണ്. പ്രതിസന്ധി പ്രളയകാലത്തെ സപ്ലൈകോ ഇടപെടലിനെ വൈകിച്ചു എന്ന് സമ്മതിക്കുന്ന കത്ത് മാതൃഭൂമി ന്യൂസിന് ലഭിച്ചു. കെഎസ്ആര്‍ടിസിയിലെ പോലെ ശമ്പള പ്രതിസന്ധി ഉണ്ടാകുമെന്നും സപ്ലൈകോ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുന്നു.