News Exclusive

ക്ഷേമ പെന്‍ഷന്‍: അര്‍ഹരെ കണ്ടെത്താന്‍ സര്‍വ്വെ

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെന്‍ഷനുകള്‍ക്ക് അര്‍ഹരായവരെ കണ്ടെത്താന്‍ ബയോമെട്രിക്ക് വിവരങ്ങള്‍ അടക്കം ശേഖരിച്ച് സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വെ നടത്തുന്നു. മഹിളാ പ്രധാന ഏജന്റുമാര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ വീട്ടിലെത്തിയാണ് സര്‍വ്വെ നടത്തുകയെന്ന് ധനമന്ത്രി തോമസ് ഐസക് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 26 കോടി രൂപയാണ് സര്‍വെക്ക് ചിലവ് പ്രതീക്ഷിക്കുന്നത്. മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലൂസിവ്.