News Exclusive

സ്വപ്ന സുരേഷും സന്ദീപും അറ്റാഷയ്ക്ക് സ്വര്‍ണക്കടത്തിലെ വിഹിതം നല്‍കിയെന്ന് മൊഴി| എക്‌സ്‌ക്ലൂസീവ്

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റ് അറ്റാഷയ്‌ക്കെതിരെ നിര്‍ണായക മൊഴി. കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപും അറ്റാഷയ്ക്ക് സ്വര്‍ണക്കടത്തിലെ വിഹിതം നല്‍കിയെന്ന് മൊഴി നല്‍കി. വിഹിതം അറ്റാഷയ്ക്ക് നല്‍കിയത് തിരുവനന്തപുരത്തെ ഡോളര്‍ ഇടപാടുകാരന്‍ വഴി. ഇടപാടുകാരനെ കസ്റ്റംസ് ചോദ്യം ചെയ്തു. അറ്റാഷയെ ചോദ്യം ചെയ്യണം എന്ന് കാട്ടി കസ്റ്റംസ് വിദേശ കാര്യ മന്ത്രാലയത്തിന് കത്ത് നല്‍കും.