News Exclusive

ഒടിയന് ഒടിവച്ച് തമിഴ് റോക്കേഴ്‌സ്; വ്യാജ പതിപ്പ് ഇന്ററര്‍നെറ്റില്‍

കൊച്ചി: ഒടിയന് ഒടിവെക്കാന്‍ തമിഴ് റോക്കേഴ്‌സും. ചിത്രത്തിന്റെ വ്യാജപതിപ്പ് തമിഴ് റോക്കേഴ്‌സ് ഇന്റര്‍നെറ്റില്‍ അപ്പ് ലോഡ് ചെയ്തു. വ്യാജ പകര്‍പ്പുകളെത്തുന്ന വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഒടിയന്‍ ഇന്‍ര്‍നെറ്റിലെത്തിയത്. ഒടിയന്‍ റിലീസ് ചെയ്യുന്നതിന് പിന്നാലെ തങ്ങള്‍ ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്‍ര്‍നെറ്റിലെത്തിക്കുമെന്ന് തമിള്‍റോക്കേഴ്‌സ് അവകാശപ്പെട്ടിരുന്നു. ഇന്നലെ രാത്രിയോടെയാണ് വ്യാജന്‍ ഇന്‍ര്‍നെറ്റിലെത്തിയത്. ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ചിത്രം നീക്കം ചെയ്യാന്‍ സാധിച്ചതായി അണിയറപ്രവര്‍ത്തകര്‍ പ്രതികരിച്ചു. പല കോണുകളില്‍ നിന്നായി നൂറിലേറെ തവണ ചിത്രം അപ്പ് ലോഡ് ചെയ്യാനുള്ള ശ്രമങ്ങള്‍ സൈബര്‍ വിദഗ്ദര്‍ പരാജയപ്പെടുത്തുന്നുണ്ട്. തീയറ്ററിനുള്ളില്‍ നിന്ന് ഒടിയന്‍ ഫേസ്ബുക്കിലൂടെ ലൈവ് ചെയതവരടക്കമുള്ളവര്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിക്കഴിഞ്ഞു. സിനിമയെ പരാജയപ്പെടുത്താന്‍ ചിലര്‍ നടത്തുന്ന ബോധപൂര്‍വ ശ്രമങ്ങളുടെ ഭാഗമായാണ് വ്യാജപതിപ്പുകള്‍ ഇന്റര്‍നെറ്റിലെത്തുന്നതെന്ന വിലയിരുത്തലിയാണ് അണിയറപ്രവര്‍ത്തകര്‍.