News Exclusive

പരമ്പര വിജയം കേക്കുമുറിച്ച് ആഘോഷിച്ച് ഇന്ത്യന്‍ ടീം

തിരുവനന്തപുരം: പരമ്പര വിജയം കേക്കുമുറിച്ച് ആഘോഷിച്ച് ഇന്ത്യന്‍ ടീം. താമസ സ്ഥലമായ റാവിസ് ലീല ഹോട്ടലിലാണ് താരങ്ങള്‍ വിജയാഘോഷം കെങ്കേമമാക്കിയത്. നായകന്‍ വിരാട് കോഹ്‌ലിയു!ടെ നേതൃത്വത്തിലായിരുന്നു ആഘോഷ ചടങ്ങുകള്‍. കാര്യവട്ടത്ത് വെടിക്കൊട്ടൊരുക്കിയ രോഹിത് ശര്‍മയാണ് കോവളത്തെ ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ആഘോഷത്തിനിടെ ലോകേഷ് രാഹുലിന് കേക്ക് ഫേഷ്യല്‍ നല്‍കാനും രോഹിത് മറന്നില്ല. മുന്‍ നായകന്‍ എംഎസ് ധോണി ബലൂണും പിടിച്ച് അല്‍പസമയത്തേക്ക് കൊച്ചുകുട്ടിയായി. ഇന്ത്യയ്ക്ക് അഭിനന്ദനങ്ങള്‍ എന്നെഴുതിയ കേക്കിന് ക്രിക്കറ്റ് ബാറ്റും ഷാംപെയ്‌നും ഭംഗികൂട്ടി. ആഘോഷങ്ങള്‍ക്ക് ശേഷം നായകന്‍ വിരാട് കോഹ്ലി രാത്രി തന്നെ മടങ്ങി.