News Exclusive

തിരുവനന്തപുരത്ത് വനിതാമതിലിന് ആളെക്കൂട്ടാനുള്ള ചുമതല നഗരസഭയ്ക്ക്

തിരുവനന്തപുരം: വനിതാ മതിലിനായി തിരുവനന്തപുരത്ത് ആളെക്കൂട്ടാനുള്ള പൂര്‍ണ്ണ ചുമതല നഗരസഭയ്ക്ക്. മതിലിനായി തിരുവനന്തപുരം നഗരസഭാവാര്‍ഡുകളില്‍ 48 ഉദ്യോഗസ്ഥര്‍ക്ക് മുഴുവന്‍ സമയ നിര്‍ബന്ധിത ചുമതല നല്‍കിയതിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന്. വനിതാ മതില്‍ ദിനം വരെ അവധിയെടുക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശവും ബന്ധപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും നല്‍കിയിട്ടുണ്ട്.