News Exclusive

എളുപ്പത്തില്‍ പണം കൈമാറാം; വാട്ട്സാപ്പ് പേ പ്രവര്‍ത്തനം ഇങ്ങനെ

ദീര്‍ഘകാലത്തെ കാത്തിരിപ്പിനുശേഷം മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്ട്‌സാപ്പിലും പേയ്‌മെന്റ് സേവനം ആരംഭിച്ചു. യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് സേവനമാണ് 'വാട്ട്‌സാപ്പ് പേ'. ഇതുവഴി ഒരു ലക്ഷം രൂപവരെയാണ് പരമാവധി കൈമാറാന്‍ കഴിയുക. എന്നാല്‍ ബാങ്ക് അക്കൗണ്ടും ഐഎഫ്എസ്സി കോഡും ചേര്‍ത്ത് പണംകൈമാറാനുള്ള സൗകര്യം നിലവില്‍ വാട്ട്സാപ്പിലില്ല. വാട്ട്‌സാപ്പ് പേയിലൂടെ എങ്ങനെ പണം കൈമാറാമെന്ന് നോക്കാം.