News Exclusive

ശബ്ദ-വെളിച്ച സംവിധാനങ്ങള്‍ക്കായി ടൂറിസ്റ്റ് ബസുകളില്‍ വരുത്തുന്നത് അപകടകരമായ മാറ്റങ്ങള്‍

കൊല്ലം: ടൂറിസ്റ്റ് ബസുകളിലെ ശബ്ദ വെളിച്ച സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ഒരു വിഭാഗം ഉടമകള്‍ ബസുകളുടെ വയറിങ്ങില്‍ സമൂല മാറ്റം വരുത്തുന്നു. ഇന്‍വെര്‍ട്ടര്‍ മുതല്‍ യുപിഎസുകള്‍ വരെയാണ് വൈദ്യുത ശക്തി വര്‍ദ്ധിപ്പിക്കാന്‍ ബസുകളില്‍ അനധികൃതമായി ഘടിപ്പിക്കുന്നത്. അതിനായി ഉടമകള്‍ മുടക്കുന്നത് പതിനഞ്ച് ലക്ഷം മുതല്‍ 20 ലക്ഷം വരെയാണ്. അനധികൃതമായി ബസിലെ വയറിങ്ങില്‍ വരുത്തുന്ന മാറ്റം വന്‍ അപകടം വരുത്തിവച്ചേക്കാം. മാതൃഭൂമി ന്യൂസ് അന്വേഷണം. അന്വേഷിക്കും കണ്ടെത്തും.