News Exclusive

ആദിവാസി ക്ഷേമത്തിന്റെ പേരില്‍ അട്ടപ്പാടിയില്‍ നടത്തുന്നത് തട്ടിപ്പു പദ്ധതികള്‍

പാലക്കാട്: ആദിവാസി ക്ഷേമത്തിന്റെ പേരില്‍ അട്ടപ്പാടിയില്‍ നടത്തുന്നത് തട്ടിപ്പു പദ്ധതികള്‍. ആദിവാസി യുവതികളെ മുലയൂട്ടാന്‍ പഠിപ്പിക്കുന്ന വാത്സല്യസ്പര്‍ശം പദ്ധതിക്കെതിരെ മുതിര്‍ന്ന സ്ത്രീകള്‍ അടക്കമുള്ളവര്‍ രംഗത്തു വന്നു. പദ്ധതി തങ്ങളെ പരിഹസിക്കുന്നതിനു തുല്യമെന്നും ആദിവാസികളുടെ സംസ്‌കാരമോ പാരമ്പര്യമോ പരിഗണിക്കാതെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു. നവജാത ശിശുമരണങ്ങളുടെ പൊരുള്‍ തേടി, മാതൃഭൂമി ന്യൂസ് അന്വേഷണ പരമ്പര തുടരുന്നു അന്വേഷിക്കും കണ്ടെത്തും.