News Exclusive

വനംവകുപ്പിന്റെ ഫണ്ടുപയോഗിച്ച് വാങ്ങിയ വാഹനം ചട്ടം മറികടന്ന് കൈമാറി; രേഖകള്‍ മാതൃഭൂമി ന്യൂസിന്

കോഴിക്കോട്: വനംവകുപ്പിന്റെ ഫണ്ടുപയോഗിച്ച് വാങ്ങിയ വാഹനം ചട്ടം മറികടന്ന് കൈമാറിയതിന്റെ രേഖകള്‍ മാതൃഭൂമി ന്യൂസിന്. സര്‍ക്കാരിന്റെ ആദ്യ വര്‍ഷത്തില്‍ വാങ്ങിയ ഏഴ് ഇന്നോവ ക്രിസ്റ്റ വാഹനങ്ങളിലൊന്നാണ് വനംവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയത്. ഈ റാങ്കിലുള്ള ഉദ്യോഗസ്ഥന് ടൂറിസം വകുപ്പ് വാഹനം വാങ്ങി നല്‍കണമെന്നാണ് വ്യവസ്ഥ.