News Exclusive

ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറി കെ.പി ശങ്കരദാസ്; ആചാരലംഘനമെന്ന് തന്ത്രി

സന്നിധാനം: ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കരദാസ് ആചാര ലംഘനം നടത്തിയതിന്റെ ദൃശ്യങ്ങളും പുറത്തു വന്നു. ഇരുമുടിക്കെട്ടില്ലാതെ ഇന്നലെ ശങ്കരദാസ് പതിനെട്ടാംപടി കയറി. ഇരുമുടിക്കെട്ടില്ലാതെ പടി കയറുന്നത് ആചാര ലംഘനമാണെന്ന് തന്ത്രി കണ്ഠര് രാജീവര് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.