News Exclusive

റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റ് സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

വയനാട്: മാവോയിസ്റ്റ് സംഘം ലക്കിടിയിലെ റിസോര്‍ട്ടില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു. സംഘത്തില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ക്കായി തണ്ടര്‍ബോള്‍ട്ട് തിരച്ചില്‍ തുടരുകയാണ്. രണ്ട് പേരാണ് റിസോര്‍ട്ടില്‍ എത്തിയത്. കൊല്ലപ്പെട്ട സിപി ജലീലിനൊപ്പമുണ്ടായിരുന്ന രണ്ടമാന്‍ ആരാണെന്ന് പോലീസിന് വ്യക്തമായിട്ടില്ല. ഇയാള്‍ക്കും പരിക്കേറ്റിട്ടുണ്ട് എന്ന സൂചനയാണ് പോലീസ് നല്‍കുന്നത്.