News Exclusive

കോവിഡില്‍ ചെറുപ്പക്കാര്‍ മരിക്കുന്നതെന്തുകൊണ്ട്?- പ്രത്യേക ചര്‍ച്ച

സംസ്ഥാനത്ത് ഒരു കോവിഡ്-19 മരണം കൂടി. ഇന്ന് മരിച്ചത് ഒരു എക്‌സൈസ് ഉദ്യോഗസ്ഥനാണ്. പ്രായം 28 മാത്രമാണ്. ആരോഗ്യ ദൃഢഗാത്രന്‍. ഫുട്‌ബോള്‍ കളിക്കാരന്‍, ചെറുപ്പക്കാരന്‍, രോഗം സ്ഥിരീകരിച്ച് മൂന്നാം ദിവസമാണ് മരണം. ആ മരണം നമ്മുടെ ചില കോവിഡ്-19 ചിന്തകളെ അട്ടിമറിക്കുന്നുണ്ടോ? പ്രായമുള്ളവര്‍ക്കും കുഞ്ഞുങ്ങള്‍ക്കും മാത്രമാണ് രോഗബാധയുണ്ടാകൂ എന്ന ചിന്തയെ അത് ഇളക്കിമാറ്റുന്നുണ്ട്. എല്ലാവരും കരുതണം. ആര്‍ക്കും വരാവുന്ന ഒരു മഹാരോഗമാണ് കോവിഡ്-19. പ്രത്യേക ചര്‍ച്ചയി പങ്കെടുക്കുന്നവര്‍- ഡോ. ജയശ്രീ, ഡോ.മുഹമ്മദ് അഷീല്‍, ഡോ.ഡാനിഷ് സലീം എന്നിവര്‍.