News Exclusive

കേരളം ആവശ്യപ്പെട്ടാല്‍ പ്രവാസികള്‍ക്കായി കൂടുതല്‍ വിമാന സര്‍വീസുകളെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

ന്യൂഡല്‍ഹി: പ്രവാസികളെ കൊണ്ടുവരാന്‍ കേരളം ആവശ്യപ്പെട്ടാല്‍ കൂടുതല്‍ വിമാന സര്‍വീസ് നടത്തുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. എയര്‍ ഇന്ത്യയാണ് ഏറ്റവും കുറഞ്ഞ നിരക്കില്‍ പ്രവാസികളെ കൊണ്ടുവരാന്‍ തയ്യാറായത്. വിദേശവിമാനകമ്പനികള്‍ കുറഞ്ഞ നിരക്കില്‍ കൊണ്ടുവരാമെന്ന് പറഞ്ഞിട്ടില്ലെന്നും കേന്ദ്രമന്ത്രി ഡല്‍ഹിയില്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.