News Exclusive

സ്വപ്നയുടെ നിയമനത്തിന് സര്‍ക്കാരില്‍ നിന്ന് സഹായം കിട്ടിയോ എന്ന് പരിശോധിക്കും എം.എ.ബേബി

തിരുവനന്തപുരം: സ്വപ്നയുടെ നിയമനത്തിന് സര്‍ക്കാരില്‍ നിന്ന് സഹായം കിട്ടിയോ എന്ന് പരിശോധിക്കുമെന്ന് എം.എ.ബേബി. പൊതുസമൂഹത്തിന് സ്വീകാര്യമായ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കര്‍ പ്രതിയാണെന്ന് ഊഹിച്ച് പ്രതികരിക്കേണ്ടതില്ല. ദുരാരോപണ മഹാമാരി പടര്‍ത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ബേബി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.