News Exclusive

വനിതാമതിലില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്തം: സര്‍ക്കാരിന് ആശയക്കുഴപ്പം

കോഴിക്കോട്: വനിതാ മതിലില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്തം സംബന്ധിച്ച് സര്‍ക്കാരിന് ആശയക്കുഴപ്പം. മതില്‍ കടന്നു പോകുന്ന ജില്ലകളിലെ ജീവനക്കാര്‍ക്ക് അരദിവസവും തൊട്ടടുത്ത ജില്ലകളില്‍ നിന്നെത്തുന്നവര്‍ക്ക് ഒരു പ്രവൃത്തി ദിവസവും നഷ്ടമാകും. ഇക്കാര്യത്തില്‍ ആലോചിച്ച് തീരുമാനം എടുക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ അറിയിച്ചു.