News India

ബിഹാറില്‍ തലമുറ മാറ്റം തത്കാലമില്ല; വീണ്ടും 'സുശാസന്‍ ബാബു' പ്രത്യേക പരിപാടി

മഹാമാരിക്കിടെ രാജ്യം ഉറ്റു നോക്കിയ തിരഞ്ഞെടുപ്പായിരുന്നു ബിഹാറിലേത്. പ്രചരണഘട്ടം മുതല്‍ അവസാന വോട്ടും എണ്ണി തീരും വരെ ഇഞ്ചോടിഞ്ച് പോരാട്ടം. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിഷയങ്ങളില്‍ ഊന്നിയുള്ള പ്രചരണം. പ്രചരണ സമയത്ത് അലയടിച്ചിരുന്ന ശക്തമായ ഭരണവിരുദ്ധ വികാരം. എന്നാല്‍ വോട്ടെണ്ണി കഴിയുമ്പോള്‍ പ്രകടമല്ല. ബിഹാറില്‍ ഒരു രാഷ്ട്രീയ തലമുറ മാറ്റം തത്കാലമില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന. എന്നാല്‍ എന്തെല്ലാമാണ് ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലം അവശേഷിപ്പിക്കുന്നത്. അതാണ് പരിശോധിക്കേണ്ടത്. വീണ്ടും 'സുശാസന്‍ ബാബു' പ്രത്യേക പരിപാടി.