News India

ഉംപുന്‍ അതിതീവ്ര ചുഴലിക്കാറ്റായി ബംഗാള്‍,ഒഡീഷാ തീരത്തോട് അടുക്കുന്നു

ചെന്നൈ: ഉംപുന്‍ അതിതീവ്ര ചുഴലിക്കാറ്റായി ബംഗാള്‍,ഒഡീഷാ തീരത്തോട് അടുക്കുന്നു. കര തൊടുമ്പോള്‍ ഉംപുണിന് 200 കിലോ മീറ്ററിലധികം വേഗതയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി . സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകീട്ട് ഉന്നതതല യോഗം ചേരും.