News India

പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ അറിയിക്കാന്‍ മിസ്‌കോളുമായി ബിജെപി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ അറിയിക്കാന്‍ മിസ്‌കോളുമായി ബി.ജെ.പി. ഞായറാഴ്ച ആരംഭിക്കുന്ന ബഹുജന സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായിട്ടാണ് മിസ്‌കോള്‍ പ്രചാരണം. വീടുകള്‍ തോറും കയറിയിറങ്ങി നടത്തുന്ന പ്രചാരണത്തിന് ഞായറാഴ്ച ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ തുടക്കം കുറിക്കും.