News India

മീ ടൂ; എംജെ അക്ബറിനെ കൈയൊഴിഞ്ഞ് കേന്ദ്രസര്‍ക്കാരും ബിജെപിയും

ന്യൂഡല്‍ഹി: ലൈംഗികാരോപണ വിധേയനായ കേന്ദ്രമന്ത്രി എംജെ അക്ബറിനെ കൈയൊഴിഞ്ഞ് കേന്ദ്രസര്‍ക്കാരും ബിജെപിയും. വിദേശ സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരികെയെത്തിയാല്‍ ഉടന്‍ അക്ബറിന്റെ കാര്യത്തില്‍ തീരുമാനം കൈക്കൊള്ളും. അതിനിടെ വനിതാ മാധ്യമ പ്രവര്‍ത്തകരുടെ തുറന്നു പറച്ചിലിനെ ആര്‍എസ്എസ് പിന്തുണച്ചു. മീ ടൂ ക്യാമ്പെയിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പിന്തുണ അറിയിച്ചു.