News India

മധുരയില്‍ ചികിത്സ കിട്ടാതെ മരിച്ച ഡോക്ടറുടെ ഓഡിയോ സന്ദേശം പുറത്ത്

ചെന്നൈ: മധുരയില്‍ ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു. ശരിയായ ചികിത്സ കിട്ടുന്നില്ലെന്ന് പറഞ്ഞ് മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഡോക്ടര്‍ റെക്കോര്‍ഡ് ചെയ്ത ഓഡിയോ പുറത്ത്. ശരിയായ ചികിത്സ കിട്ടുന്നില്ലെന്നും രണ്ട് ദിവസത്തിനകം മരിച്ചു പോകുമെന്നും ഡോക്ടര്‍ ഓഡിയോയില്‍ പറയുന്നുണ്ട്. മധുര രാജാജി ആശുപത്രിയിലാണ് സംഭവം.