News India

'രാഷ്ട്രീയപാർട്ടികൾ അശ്രദ്ധമായി സൗജന്യങ്ങൾ വാഗ്ദാനംചെയ്യുന്നത് സാമ്പത്തിക ദുരന്തത്തിന് വഴിവയ്ക്കും'

തിരഞ്ഞെടുപ്പുസമയത്തു രാഷ്ട്രീയ പാർട്ടികൾ അശ്രദ്ധമായി സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നതും, ജനപ്രീയ പദ്ധതികൾ പ്രഖ്യാപിക്കുന്നതും സാമ്പത്തിക ദുരന്തത്തിന് വഴിവയ്ക്കുമെന്ന് കേന്ദ്ര സർക്കാർ. സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നതിൽ നിന്ന്  രാഷ്ട്രീയ പാർട്ടികളെ വിലക്കണമെന്ന ആവശ്യത്തെ കുറിച്ച് പഠിക്കാൻ വിദഗ്ദ്ധ  സമിതിക്ക് രൂപം നൽകുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുന്നതിന് ഒരു രാഷ്ട്രീയ പാർട്ടിയും തയ്യാറാകില്ലെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

Watch Mathrubhumi News on YouTube and subscribe regular updates.