News India

സർക്കാർ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ഭണ്ഡാരയിൽ സർക്കാർ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ മരിച്ചു. പുക ശ്വസിച്ചതിനെ തുടർന്ന് ശ്വാസം മുട്ടിയാണ് കുഞ്ഞുങ്ങൾ മരിച്ചത്. 7 കുട്ടികളെ രക്ഷപ്പെടുത്തി.