News India

കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനകളും നടത്തുന്ന 11-ാം വട്ട ചര്‍ച്ച പുരോഗമിക്കുന്നു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനകളും നടത്തുന്ന പതിനൊന്നാം വട്ട ചര്‍ച്ച ഡല്‍ഹിയില്‍ പുരോഗമിക്കുന്നു. നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ യോഗത്തില്‍ വ്യക്തമാക്കി. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി ഒഴിവാക്കണം എന്ന ആവശ്യവുമായി ഡല്‍ഹി പോലീസ് കര്‍ഷക സംഘടനകളും ആയി ഇന്നും ചര്‍ച്ച നടത്തും.