News India

ബലാകോട്ട് ആക്രമണത്തില്‍ 170 ഭീകരര്‍ കൊല്ലപ്പെട്ടെന്ന് ഇറ്റാലിയന്‍ മാധ്യമ പ്രവര്‍ത്തക

ന്യൂഡല്‍ഹി: ബലാകോട്ട് വ്യോമാക്രമണത്തില്‍ പാകിസ്ഥാന്റെ വാദം തള്ളി ഇറ്റാലിയന്‍ മാധ്യമ പ്രവര്‍ത്തക രംഗത്ത് വന്നു. ഇന്ത്യന്‍ വ്യോമാസേനയുടെ ആക്രമണത്തില്‍ 170 ഓളം ഭീകരവാധികള്‍ കൊല്ലപ്പെട്ടതായി ഇറ്റാലിയന്‍ മാധ്യമ പ്രവര്‍ത്തക ഫ്രാന്‍സെസ്‌ക മരീനോ വെളിപ്പെടുത്തി. ആരും കൊല്ലപ്പെട്ടില്ലെന്ന പാകിസ്ഥാന്റെ വാദം കളവാണെന്ന് മരീനോ പറഞ്ഞു. 11 ഭീകരവാദ പരിശീലകരും രണ്ട് ഐഎസ്‌ഐ കേണല്‍മാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായ സമീപവാസികള്‍ തന്നോടു പറഞ്ഞു എന്നാണ് മാധ്യമ പ്രവര്‍ത്തകയുടെ വെളിപ്പെടുത്തല്‍.